Friday 27 November 2015

ജയന്റ് ഗൗരാമികളുടെ പ്രത്യേക ശ്വസനാവയവം

ലോകത്താകെ ഏകദേശം 370 സ്പീഷിസുകളിലുള്ള മത്സ്യങ്ങള്‍ക്ക് അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കാനുള്ള കഴിവുണ്ട്. ഇത്തരം മീനുകളില്‍ത്തന്നെ രണ്ടു വിഭാഗമുണ്ട്. ജലത്തിലെ ഓക്‌സിജന്റെ അംശം കുറയുമ്പോള്‍ അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്നവരും (facultative) ജലത്തിലെ ഓക്‌സിജന്‍ എടുക്കാന്‍ കഴിയാതെ അന്തരീക്ഷത്തില്‍നിന്ന് എടുക്കുന്നവരും (Obligate). ഈ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവയാണ് ജയന്റ് ഗൗരാമികള്‍. ഇവരുടെ ചെകിളകള്‍ക്ക് വെള്ളത്തിലെ ഓക്‌സിജനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറവായിരിക്കും.


അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കാന്‍ ഇത്തരം മത്സ്യങ്ങള്‍ക്കുള്ള പ്രത്യേക ശ്വസനാവയവത്തെ ലേബിരിന്‍ത് ഓര്‍ഗന്‍ എന്ന് പറയുന്നു. ചെകിളകളുടെ ബാക്കിയായാണ് മത്സ്യങ്ങളുടെ അവയവത്തില്‍ ഇത് കാണപ്പെടുക. നിരവധി ചെറു എല്ലുകള്‍ കൂടിയതാണ് ഈ അവയവം. ഇ ചെറു എല്ലുകളില്‍ക്കൂടി വളരെ നേര്‍ത്ത രക്തക്കുഴലുകളുണ്ട്. അവയാണ് അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്ന വായുവിനെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുക. അതായത് ശ്വാസകോശം ചെയ്യുന്ന ധര്‍മം രക്തക്കുഴലുകളാണ് ചെയ്യുന്നത്. ജയന്റ് ഗൗരാമിയുടെ ലേബിരിന്‍ത് ഓര്‍ഗനാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

പകലും രാത്രിയും എന്നില്ലാതെ അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്നവരാണ് ഗൗരാമികള്‍. അതുകൊണ്ടുതന്നെ ഇവയുടെ കുളത്തില്‍ ചെടികളും പായലുകളും മൂടിക്കിടക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ശ്വസിക്കാന്‍ കഴിയാതെ വന്നാല്‍ മത്സ്യങ്ങളുടെ ജീവനുതന്നെ അത് ഭീഷണിയാകും.

ചെറു ടാങ്കുകളുടെ മുകളില്‍ വല ഇടുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. വല ഒരിക്കലും വള്ളത്തില്‍ സ്പര്‍ശിച്ച് കിടക്കാന്‍ പാടില്ല.

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...